Map Graph

കുട്ടനാടൻ നിലങ്ങൾ

ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കേരളത്തിലെ പ്രധാന കാർഷികമേഖലകളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 76 വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാടൻ മേഖലയുടെ വിസ്തൃതി 54000 ഹെക്ടറാണ്. കുട്ടനാടൻ പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. ഒരു വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.

Read article
പ്രമാണം:Kuttanad.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svgപ്രമാണം:കുട്ടനാട്ടിലെ-നെൽപ്പാടം‌-നെടുമുടിക്കടുത്തുനിന്ന്.JPG